തന്റെ ഭാഗത്ത് നിന്ന് സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ഡീൻ എം.കെ നാരായണൻ. വാർഡൻ കൂടിയായ ഡീൻ ഹോസ്റ്റലിൽ അല്ല താമസിക്കുന്നതെന്നും, അവിടെ താമസിക്കേണ്ടത് റസിഡന്റ് ട്യൂറ്ററാണ്. വാർഡൻ ഹോസ്റ്റലിന്റെ ദൈനം ദിന കാര്യങ്ങളിൽ ഇടപെടുന്നയാളല്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാലയിലെ ഹോസ്റ്റലിൽ ഇതുവരെ പ്രശ്നം ഉണ്ടായിട്ടില്ലെന്നും, ഫെബ്രു 18 നാണ് സിദ്ധാര്‍ത്ഥൻ ആത്മഹത്യ ചെയ്തത്. അസിസ്റ്റന്റ് വാര്‍ഡൻ വിളിച്ചുപറഞ്ഞാണ് താനിത് അറിഞ്ഞതെന്നും, ജീവനുണ്ടെങ്കിൽ രക്ഷിക്കണം എന്ന് കരുതിയാണ് ആംബുലൻസ് എത്തിയ ഉടൻ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. രക്ഷിക്കാനുള്ള എല്ലാ ശ്രമവും നടത്തിയെന്നും. ആരും പറയാത്തത് കൊണ്ട് മര്‍ദ്ദനം നടന്നത് അറിഞ്ഞില്ലെന്നും, മരണം സ്ഥിരീകരിച്ച് 10 മിനിറ്റിൽ വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.