ശശി തരൂരിന്റെ കോഴിക്കോട് ജില്ലയിലെ പര്യടനതെക്കുറിച്ചു തരൂർ അറിയിച്ചിരുന്നില്ല എന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് .തരൂരിന്‍റെ പര്യടനം വിഭാഗീയ പ്രവർത്തനമാണന്ന വാർത്തകൾ വന്നു. അതാണ് പരിപാടിയിൽ നിന്നും പിന്മാറാൻ യൂത്ത് കോൺഗ്രസിന് നിർദേശം നൽകിയതെന്ന് ഡിസിസി വ്യക്തമാക്കി.ചില കോൺഗ്രസ് നേതാക്കളും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു . തരൂർ ഡിസിസിയെ അറിയിച്ചിരുന്നെങ്കിൽ ഡിസിസി തന്നെ എല്ലാം ചെയ്യുമായിരുന്നുവെന്നും ഡിസിസി പ്രസിഡണ്ട് പ്രവീണ്‍കുമാര്‍ പറഞ്ഞു.എം കെ രാഘവന്‍ എംപിയാണ് ജില്ലാ കമ്മിറ്റിയിൽ വിവരം അറിയിച്ചത്.
.കോൺഗ്രസിന്റ സംഘടന സംവിധാനം അനുസരിച്ചല്ല തരൂർ പര്യടനം തയാറാക്കിയതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ആര്‍ ഷഹീനും വ്യക്തമാക്കി.