ദര്‍ശന രാജേന്ദ്രന് പ്രധാന കഥാപാത്രമാകുന്ന ചിത്രം ‘പുരുഷ പ്രേത’ത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സംസ്ഥാന അവാര്‍ഡ് ഉള്‍പ്പടെ ഒട്ടേറെ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിന് ശേഷം സംവിധായകന് ക്രിഷാന്ദ് ഒരുക്കുന്നതാണ് ‘പുരുഷ പ്രേതം’. ചിത്രം ഡയറക്ട് ഒടിടി റിലീസായിരിക്കും. സോണി ലിവില്‍ ‘പുരുഷ പ്രേത’മെന്ന ചിത്രം 24 മുതലാണ് സ്ട്രീമിംഗ് തുടങ്ങുക. ജഗദീഷ്, അലക്സാണ്ടര്‍ പ്രശാന്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സംവിധായകന് ക്രിഷാന്ദ് തന്നെ ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് സുഹൈല്‍ ബക്കര്‍ ആണ്. റാപ്പര്‍ ഫെജോ, എം സി കൂപ്പര്‍, സൂരജ് സന്തോഷ്, ജ’മൈമ തുടങ്ങിയവരാണ് ‘പുരുഷ പ്രേത’ത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സഞ്ജു ശിവറാം, ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്,ഗീതി സംഗീത, സിന്‍സ് ഷാന്‍, രാഹുല്‍ രാജഗോപാല്‍, ദേവിക രാജേന്ദ്രന്, പ്രമോദ് വെളിയനാട്, ബാലാജി, ശ്രീജിത്ത് ബാബു, മാല പാര്‍വതി, അര്‍ച്ചന സുരേഷ്, അരുണ്‍ നാരായണന്, നിഖില്‍, ശ്രീനാഥ് ബാബു, സുധ സുമിത്ര, പൂജ മോഹന്‍രാജ് എന്നിവര്‍ക്കൊപ്പം സംസ്ഥാന അവാര്‍ഡ് ജേതാവായ സംവിധായകന് ജിയോ ബേബിയും ദേശീയ പുരസ്ക്കാര ജേതാവായ സംവിധായകന് മനോജ് കാനയും ചിത്രത്തില്‍ വേഷമിടുന്നു.