ലിംഗനീതിയില്‍ അനീതി കലര്‍ത്തുന്ന സമകാലിക സമൂഹത്തില്‍, ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും നടുവിലൂടെ വിജയത്തിലേക്കു നടന്നുകയറിയ വരദ എന്ന ട്രാന്‍സ്ജന്‍ഡറുടെ പച്ചയായ ജീവിതം. അസമത്വങ്ങളും വെല്ലുവിളികളും നേരിടേണ്ടിവരുന്ന ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തെ ഈ നോവലില്‍ വരച്ചിടുന്നു. അവഗണനയുടെയും അധിക്ഷേപത്തിന്റെയും പടുകുഴിയില്‍നിന്നും വിജയത്തിന്റെ കൊടുമുടികളിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഏതൊരാള്‍ക്കും
പ്രചോദനമാകുന്ന നോവല്‍. ‘ഡമരു’. ദേവിക വാര്യത്ത്. മാതൃഭൂമി. വില 187 രൂപ.