തമിഴ് സിനിമയുടെ ദളപതി വിജയ് ഇനി മുതല്‍ ഇന്‍സ്റ്റഗ്രാമിലും. ഫേസ്ബുക്കിലും ട്വിറ്ററിലും താരത്തിന്റെ പേരില്‍ പേജുകളുണ്ടെങ്കിലും ഇന്‍സ്റ്റയിലേക്ക് ആദ്യമായാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരമെത്തുന്നത്. ഇന്നലെ തുറന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് ഇപ്പോള്‍ തന്നെ രണ്ട് ദശലക്ഷത്തോളം ഫോളോവേഴ്‌സുണ്ട്. ഫേസ്ബുക്കില്‍ 78 ലക്ഷവും ട്വിറ്ററില്‍ 44 ലക്ഷവുമാണ് വിജയ്‌യുടെ ഫോളോവേഴ്‌സ്. ലോകേഷ് കനകരാജിന്റെ വന്‍ ഹൈപ്പില്‍ നില്‍ക്കുന്ന തമിഴ് സിനിമയായ ‘ലിയോ’ ലുക്കിലുള്ള ചിത്രമാണ് വിജയ് ഇന്‍സ്റ്റയില്‍ ആദ്യമായി പങ്കുവെച്ചത്. 18 ലക്ഷത്തിലേറെ ലൈക്കുകളും രണ്ട് ലക്ഷത്തിലേറെ കമന്റുകളും വിജയ്യുടെ ചിത്രത്തിന് ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. തമിഴിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ വിക്രം എന്ന ചിത്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ‘ലിയോ’ ഇപ്പോള്‍ തന്നെ വലിയ തരംഗമാണ് തെന്നിന്ത്യയൊട്ടാകെ സൃഷ്ടിച്ചിരിക്കുന്നത്. വന്‍താരനിര അണിനിരക്കുന്ന ചിത്രവും ‘ലോകേഷ് സിനിമാറ്റിക് യൂനിവേഴ്‌സി’ന്റെ ഭാഗമാണ്. കൈതി, വിക്രം, എന്നീ സിനിമകള്‍ക്ക് ശേഷം ലിയോ ആണ് അടുത്ത എല്‍.സി.യു ചിത്രമായി എത്തുന്നത്.