ശ്രീശാരദാദേവിയുടെ ശ്രീരാമകൃഷ്ണപരമഹംസരിലേക്കുള്ള യാത്രയാണ് ഈ നോവല്‍. വിവാഹസമയത്ത് പരമഹംസര്‍ക്കു ഇരുപത്തിമൂന്നു വയസ്സും വധുവായിരുന്ന ശാരദാദേവിക്ക് അഞ്ചു വയസ്സും ആയിരുന്നു. ശാരദാദേവിക്ക് പരമഹംസര്‍ ദൈവതുല്യനായിരുന്നതിനാല്‍തന്നെ അവര്‍ അദ്ദേഹത്തിന്റെ ശിഷ്യയായി മാറുകയായിരുന്നു. കേവലം ഒരു വ്യാഴവട്ടക്കാലം മാത്രം ഒരുമിച്ചു ജീവിച്ച ശാരദാദേവിയുടെയും പരമഹംസരുടെയും ജീവിതം, അദ്ദേഹത്തിന്റെ വചനാമൃതങ്ങളെയും ചേര്‍ത്ത് വളരെ മനോഹരമായി ഈ കൃതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ‘ദൈവ നഗ്‌നന്‍’. ചന്ദ്രശേഖരന്‍ നായര്‍. ഡിസി ബുക്‌സ്. വില 332 രൂപ.