വീടിനു തൊട്ടരില്‍ തകര്‍ന്ന നടപ്പാതയ്ക്കടിയില് ആരുമറിയാതെ മുതലകള്‍. നടപ്പാതയ്ക്കടിയില്നിന്നു ഭയാനകമായ ശബ്ദം കേട്ടതോടെ ആദ്യം നാട്ടുകാര്‍ ഭയന്നു. തകര്‍ന്നുതുടങ്ങിയ കോണ്‍ക്രീറ്റ് റോഡിനടിയില്‍ അജ്ഞാത ജീവികളുണ്ടെന്നു ബോധ്യപ്പെട്ട നാട്ടുകാര്‍ വനംവന്യജീവി വകുപ്പിനെ വിവരം അറിയിച്ചു. അവര്‍ സന്നാഹങ്ങളുമായി എത്തി കോണ്‍ക്രീറ്റ് റോഡില്‍ രണ്ടു തട്ടുതട്ടിയപ്പോഴേക്കും ഒരു മുതല പുറത്തുചാടി. പിറകേ മറ്റൊരു മുതലയും. ചുവന്ന വസ്ത്രങ്ങളും ബൂട്ടുകളും ധരിച്ച ജോലിക്കാര്‍ ഹുക്ക് അടക്കമുള്ള ഉപകരണങ്ങളും കയറുകളും ഉപയോഗിച്ച് മുതലകളെ പിടികൂടാന്‍ ശ്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വന്യജീവി സംരക്ഷകര്‍ നീട്ടിയ ഹുക്കിലോ ഉപകരണങ്ങളിലോ കുടുങ്ങാതെ കുതറിമാറി കുതിക്കുന്ന മുതലകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭീകരാന്തരീക്ഷംതന്നെ സൃഷ്ടിച്ചിരുന്നു. വീഡിയോ ചിത്രീകരിക്കുന്നയാളേയും മുതല ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ കഷ്ടിച്ചു രക്ഷപ്പെട്ട് ഒരു തൂണില്‍ അഭയം തേടി. മൊത്തം മൂന്ന് മുതലകളാണ് ഇവിടെ ഉണ്ടായിരുന്നത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan