നിഗൂഢതകള്‍ നിറച്ച് ക്രൈം ഡ്രാമ ത്രില്ലര്‍ ‘സീക്രട്ട് ഹോം’ ടീസര്‍. യഥാര്‍ഥ സംഭവ കഥയെ ആസ്പദമായി എടുത്ത ചിത്രം സംവിധാനം ചെയ്തത് അഭയകുമാര്‍ കെ ആണ്. സന്തോഷ് ത്രിവിക്രമനാണ് ചിത്രത്തിന്റെ നിര്‍മാണം. ശിവദ, ചന്തുനാഥ്, അപര്‍ണ ദാസ്, അനു മോഹന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനുമായിട്ടാണ് ചിത്രം എത്തുന്നത്. അനില്‍ കുര്യന്‍ ആണ് തിരക്കഥ. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും.