ഗവര്‍ണറെ സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് സിപിഎം. സംസ്ഥാന സമിതിയിലാണ് ഇക്കാര്യം ചര്‍ച്ചയായത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമസഭയില്‍ ബില്‍ പാസാക്കും. ഒപ്പിടാതെ തിരിച്ചയച്ചാല്‍ കോടതിയെ സമീപിക്കും. ഇന്നും തുടരുന്ന സിപിഎം സംസ്ഥാന സമിതി യോഗം അന്തിമ തീരുമാനമെടുക്കും.
വിസിമാരുടെ നിയമനത്തിൽ അടക്കം ചട്ടലംഘനമുണ്ടായെന്നും സ്വജനപക്ഷപാതം ഉണ്ടായെന്നുമുള്ള ആരോപണമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉയർത്തുന്നത്. വിസിമാരോട് രാജിയാവശ്യപ്പെടുകയും തനിക്ക് നിയമോപദേശം നൽകാൻ വന്ന മന്ത്രിമാരേയും താക്കീത് ചെയ്യുകയും ചെയ്തു. മന്ത്രിമാരെ പിൻവലിക്കാൻ താൻ നിർദ്ദേശിക്കും എന്ന മുന്നറിയിപ്പോടെയാണ് ഗവർണർ മന്ത്രിമാർക്ക് താക്കീത് നൽകിയത്.