M V Govindan EPS05

കൈതോലപ്പായ വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. വിവാദം സ്വയം എരിഞ്ഞടങ്ങിക്കൊള്ളുമെന്നും ജി ശക്തിധരന്റെ കള്ളപ്രചരണങ്ങൾക്ക് മറുപടി പറയാൻ സിപിഎമ്മില്ലന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ആരോപണങ്ങൾക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലെന്നും ​ഗോവിന്ദൻ വ്യക്തമാക്കി. ഏക സിവിൽ കോഡ‍് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കമാണ്. ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ സിപിഎം സെമിനാർ‌ സംഘടിപ്പിക്കും. വർ​ഗീയ വാദികളല്ലാത്ത എല്ലാവരെയും സംഘടിപ്പിക്കും. സിവിൽ കോ‍ഡിൽ കോൺ​ഗ്രസിന്റെ നിലപാട് വിചിത്രമെന്നും എം വി​ ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഹൈബി ഈഡന്റെ തലസ്ഥാന മാറ്റ ആവശ്യത്തിന് പ്രസക്തിയില്ല. ബിആർഎം  ഷെഫീറിന്റെ വെളിപ്പെടുത്തൽ ​ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *