രാമന് അപഹരിക്കപ്പെട്ടു എന്ന പോസ്റ്റുമായി സിപിഎം നേതാവ് എം.സ്വരാജ്. രാഷ്ട്ര പിതാവിന്റെ ജീവനെടുത്ത ഗോഡ്സെ രാമനെയും അപഹരിച്ചു. ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ അവന് ഇന്ന് തിരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റിയെന്നും എം സ്വരാജിന്റെ കുറിപ്പിലുണ്ട്. അതോടെപ്പം അയോധ്യയിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സംസ്ഥാനത്തും വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. നിരവധി കേന്ദ്രങ്ങളിൽ വലിയ സ്ക്രീനിൽ അയോധ്യയിലെ ചടങ്ങുകൾ തൽസമയം കാണിച്ചു. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ന് വൈകുന്നേരം അഞ്ചിന് 21 മൺചെരാതുകൾ തെളിക്കും.