മേയർ ആര്യാ രാജേന്ദ്രൻ പാർട്ടി ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് ചോർന്നതിന് പിന്നിൽ സിപിഎം ജില്ലാ വിഭാഗീയത . പാർലമെൻററി പാർട്ടിയിലെ അധികാരത്തർക്കവും മറ്റൊരു കാരനായി കരുതുന്നു. പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഈ വിവാദം സംസ്ഥാന നേതൃത്വത്തിന് മുന്നിൽ എത്തിയിട്ടുണ്ട്
. മൂന്ന് അധികാര കേന്ദ്രങ്ങൾ തമ്മിലുള്ള വടംവലിയാണ് സിപിഎം തലസ്ഥാന ജില്ലാ നേതൃത്വത്തിൽ. ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തി ഒമ്പത് മാസം കഴിഞ്ഞിട്ടും പുതിയ ജില്ലാ സെക്രട്ടറിയിൽ സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല.ആര്യാ രാജേന്ദ്രൻ ദില്ലിയിൽ പോയ സമയത്ത് ഔദ്യോഗിക ലെറ്റർ പാഡിൽ മേയറുടെ ഒപ്പിട്ട കത്ത് എങ്ങനെ വന്നു എന്നതിലാണ് വലിയ അവ്യക്തത.