കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് ലേഖനം എഴുതിയതിന് രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസിന് രാജ്യസഭാ സെക്രട്ടറിയേറ്റ് നോട്ടിസ് നൽകിയ സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം. ജോൺ ബ്രിട്ടാസ് എം.പിക്കെതിരായ കേന്ദ്ര സർക്കാരിന്റെ നീക്കം രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരമാണെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ബി.ജെ.പി മുന്നോട്ടു വെയ്ക്കുന്ന വർഗ്ഗീയ അജണ്ടയ്ക്ക് കേരളത്തിനോടുള്ള അവഗണനയ്ക്കും എതിരായി ശക്തമായിപോരാടുന്ന എം.പിയാണ് ജോൺ ബ്രിട്ടാസെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.