കായിക മന്ത്രി അബ്ദുറഹ്മാന്‍റെ പരാമർശത്തിനെതിരെ വിമർശനമുന്നയിച്ച് സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രനും.”പട്ടിണി കിടക്കുന്നവർ കളികാണേണ്ട” എന്ന മന്ത്രിയുടെ പരാമർശം കാരണമാണ് ഒഴിഞ്ഞ ഗ്യാലറി കളിക്കാരെ സ്വീകരിച്ചതെന്ന് പന്ന്യൻ കുറ്റപ്പെടുത്തി. നേരത്തേ പ്രതിപക്ഷനേതാവ് വി ഡി സതീശനും കായികമന്ത്രി വി അബ്ദുറഹ്മാന്‍റെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിരുന്നു.
കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കുന്നത് പരിതാപകരമാണെന്നും പന്ന്യൻ വിമര്‍ശിച്ചു. വിവേകത്തിന്റെ വഴി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും നഷ്ടം കെസിഎക്ക് മാത്രമല്ല സർക്കാറിന് കൂടിയാണെന്ന് മനസിലാക്കണമെന്നും പന്ന്യൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കാര്യവട്ടത്ത് കാണികള്‍ കുറഞ്ഞത് വി അബ്ദുറഹ്മാന്‍റെ വിവാദ പരാമര്‍ശം മൂലമെന്നാണെന്ന് വി ഡി സതീശന്‍റെ വിമര്‍ശനം. ഇന്ന് കളി നടക്കുന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിലാണ്. ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നായിരുന്നു സതീശന്‍റെ വിമര്‍ശനം.