ഭാരത് ജോഡോ യാത്രയ്ക്ക് കൊവിഡ് മുന്നറിയിപ്പുമായി കേന്ദ്രം. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ മാറ്റിവെക്കേണ്ടി വരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മുന്നറിയാപ്പ് നൽകി.
രാഹുൽഗാന്ധിക്ക് കത്തിലൂടെയാണ് കേന്ദ്രം അറിയിപ്പ് നൽകിയത്.
രാജസ്ഥാനിൽ തുടരുന്ന ജോഡോ യാത്രയിൽ മാസ്കും സാനിറ്റൈസർ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങളും കർശനമായി പാലിക്കണമെന്ന് കത്തിൽ പറഞ്ഞിട്ടുണ്ട്. രാഹുൽ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനും കത്ത് ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കത്തിൽ പറയുന്നു.
ഒരിടവേളയ്ക്ക് ശേഷം ലോകം വീണ്ടും കൊവിഡ് ഭീഷണിയിലാണ്. ചൈനയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു. രോഗികളാൽ ചൈനയിലെ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. ചൈനയെ കൂടാതെ ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രസീൽ എന്നിവടങ്ങളിലും കൊവിഡ് വ്യാപനം വർധിച്ചിട്ടുണ്ട്.