കരാര്‍ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് തേടി ജില്ലാ സെക്രട്ടറിക്ക് മേയറുടെ പേരില്‍ കത്തയച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് , ആനാവൂര്‍ നാഗപ്പന്‍റെ മൊഴിയെടുക്കും.എന്തിനാണ് തന്‍റെ മൊഴി എടുക്കുന്നത് എന്നറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി പരിപാടികളിൽ പങ്കെടുക്കാനുള്ളതിനാൽ മൊഴി രേഖപ്പെടുത്താനുള്ള സമയം വരും ദിവസങ്ങളിൽ അറിയിക്കാമെന്ന് ആനാവൂർ നാഗപ്പൻ ക്രൈം ബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം സമരം നടത്തുന്നത്തിൽ തെറ്റില്ല അതവരുടെ ആവശ്യവും അവകാശവുമാണ് . മേയറുടെ രാജി ആവശ്യപ്പെടാനും അവകാശമുണ്ട് . ഞങ്ങൾക്ക് പറയാനുള്ളത് ഞങ്ങൾ ജനങ്ങളോട് പറയുമെന്നും ആനാവൂർ പറഞ്ഞു. കത്തിനെക്കുറിച്ചുള്ള അന്വേഷണത്തിൽ പോലീസ് എഫ് ഐ ആർ ഇടാത്തതിനെക്കുറിച്ചും അറിയില്ല എന്നാണ് സി പി എം ജില്ലാ സെക്രട്ടറി പറഞ്ഞത് .