സിപിഎം നേതാവ് കെകെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്.വിവാദമായ കാഫിര്‍ പോസ്റ്റ് നീക്കം ചെയ്താല്‍ മാത്രം പോര, എവിടെ നിന്ന് കിട്ടിയെന്ന് വ്യക്തമാക്കണമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു. വിവാദമായ കാഫിർ പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും കെ കെ ലതിക നീക്കം ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തിയത്.പോസ്റ്റ് മുസ്ലിം ലീഗ് പ്രവർത്തകന്റേതല്ലെന്നും വ്യാജമാണോ എന്ന് പരിശോധിക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ച ശേഷമാണ് ഇത് നീക്കിയത്. തെരഞ്ഞെടുപ്പിന് തലേന്നാണ് സിപിഎം സംസ്ഥാന സമിതി അംഗമായ കെകെ ലതിക കാഫിര്‍ പോസ്റ്റ് ഫേയ്സ്ബുക്ക് പേജിലിട്ടത്.