എ.കെ. ആന്റണിയെ സോണിയാഗന്ധി ഡല്‍ഹിക്കു വിളിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരെ പരിഗണിക്കാമെന്നും രാജസ്ഥാനിലെ പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്നും ചര്‍ച്ച ചെയ്യാനാണ് വിളിപ്പിച്ചത്. ആന്റണി ഇന്നു രാത്രി ഡല്‍ഹിയിലെത്തും.എന്നാൽ എഐസിസി അധ്യക്ഷൻ ആകുമെന്ന അഭ്യൂഹം എ കെ ആന്റണി തള്ളി. വർഷങ്ങൾക്ക് മുൻപ് സജീവ രാഷ്ട്രീയം നിർത്തിയതാണെന്നുംഎ കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങളില്‍ കെഎസ്ആര്‍ടിസിക്കുണ്ടായ അഞ്ചു കോടി ആറു ലക്ഷം രൂപയുടെ നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍നിന്ന് ഈടാക്കണമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍. 58 ബസുകള്‍ തകര്‍ത്തെന്നും പത്തു ജീവനക്കാര്‍ക്കു പരിക്കേറ്റെന്നും കെഎസ്ആര്‍ടിസി.
പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 221 പേര്‍ കൂടി അറസ്റ്റിലായി.കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 387 പേരാണ് ജില്ലയില്‍ അറസ്റ്റിലായത്.തിരുവനന്തപുരം റൂറല്‍ – 152, കൊല്ലം സിറ്റി – 191 . ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 1809 ആയി. വ്യാഴാഴ്ച എൻഐഎ രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത് കൂടാതെ ഇന്ന് ദില്ലി പൊലീസും സംസ്ഥാന ഭീകരവിരുദ്ധ സേനയും സംസ്ഥാന പൊലീസും ചേർന്ന് ഏഴ് സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 247 പേരെ അറസ്റ്റ് ചെയ്തു.ഇതോടെ രാജ്യത്ത് പിഎഫ്ഐ നിരോധനത്തിനുള്ള സാധ്യതയേറി.
എകെജി സെന്‍റർ ആക്രമണക്കേസിൽ പ്രതി ജിതിൻ പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തുവാണ് എകെജി സെന്‍ററിന് നേരെ എറിഞ്ഞതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ജിതിന്റെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച കോടതി വിധി പറയും. ഇത്തരം ചെറിയൊരു സ്ഫോടനത്തിൽ നിന്നാണ് പുറ്റിങ്ങലിൽ നൂറുകണക്കിന് പേരുടെ ജീവൻ നഷ്ടമായ ദുരന്തം സംഭവിച്ചത്. അത്രയും വ്യാപ്തിയുള്ള കൃത്യമാണ് ജിതിൻ ചെയ്തെന്നും അതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാല്‍, സാധാരണക്കാരനായ ജിതിന് തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്.
കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമമുണ്ടായെന്ന ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.വിഷയത്തില്‍ ഗവര്‍ണര്‍ക്ക് പരാതിയുണ്ടോയെന്ന് കോടതി ആരാഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ സ്വീകരിക്കേണ്ട നിയമനടപടി ഇതല്ലെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകനും ബിജെപി ഇന്‍റലക്ച്വല്‍ സെല്ലിൻ്റെ മുന്‍ കണ്‍വീനറുമായ ടി ജി മോഹന്‍ദാസാണ് കേസെടുക്കണം എന്നാവശ്യപ്പെട്ട് ഹർജി നൽകിയത്.
ചരിത്രത്തിലാദ്യമായി വാദം കേൾക്കൽ തത്സമയം സംപ്രേഷണം ചെയ്ത് സുപ്രീംകോടതി. മൂന്ന് ഭരണഘടനാ ബഞ്ചുകൾ ഉള്ളതിൽ രണ്ടാമത്തെ ബഞ്ചാണ് ചരിത്രത്തിലേക്ക് പുതിയ അധ്യായം എഴുതിച്ചേർത്തത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണിത്. ഉദ്ധവ് താക്കറെ- ഏക്നാഥ് ഷിൻഡെ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം സംബന്ധിച്ച ഹർജികളിലായിരുന്നു വാദം കേൾക്കൽ.
https://youtu.be/ITRWX8w50PY