കേരളത്തിലെ മുസ്ലീമുകളെ മാത്രം പ്രതിനിധീകരിച്ച് പ്രവർത്തിക്കുന്നവരാണ് തങ്ങളെന്ന് മുസ്ലീംലീഗ് സുപ്രീം കോടതിയിൽ വെളിപ്പെടുത്തിയെന്നും, കോൺഗ്രസ് വോട്ട് ബാങ്കിന് വേണ്ടി പ്രീണന രാഷ്ട്രീയം കളിക്കുന്നവരാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ഇക്കൂട്ടരുടെ ചതി മുനമ്പത്തെ 610 കുടുംബങ്ങൾ അനുഭവിച്ചതാണ്. ബിജെപി മാത്രമാണ് ജാതി- മത പരിഗണനകൾക്കപ്പുറം എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നതെന്നും മലപ്പുറം വെസ്റ്റ് ജില്ലാ വികസിത കേരളം കൺവൻഷനിൽ പങ്കെടുത്തു സംസാരിക്കവെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കോൺഗ്രസ് വോട്ട് ബാങ്കിന് വേണ്ടി പ്രീണന രാഷ്ട്രീയം കളിക്കുന്നവരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ
