കഴക്കൂട്ടത്ത് നിന്നും കാണാതായ തസ്മിദ് ചെന്നൈയിലെത്തിയതായി സ്ഥിരീകരണം . കാണാതായ കുട്ടി ട്രെയിൻ ഇറങ്ങുന്നതിൻ്റെ കൂടുതൽ ദൃശ്യങ്ങൾ ലഭിച്ചു. കഴക്കൂട്ടം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. പെണ്‍കുട്ടി ചെന്നൈയിൽ നിന്നും ഗുഹാവത്തിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. ഗുഹാവത്തി എക്സ് പ്രസ് ഇന്ന് രാവിലെ 10.45 ന് ചെന്നൈയിൽ നിന്നു പുറപ്പട്ടിട്ടുണ്ട്. കുട്ടി ഈ ട്രെയിനിൽ കയറിയോ എന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടി മൂന്നു പ്രാവശ്യം ട്രെയിൻ കയറി ഇറങ്ങിയെന്നും ട്രെയിൻ പുറപ്പെടുന്നതിന്ന് അൽപ്പം മുമ്പ് കുട്ടി ചെന്നൈ-എഗ്മൂർ എക്സ്പ്രസിൽ കയറിയെന്നും പൊലീസ് വ്യക്തമാക്കി. വിവരത്തെ തുടർന്ന് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ഒരു സംഘം അസമിലേക്കും പോകാൻ തീരുമാനിച്ചിരുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan