കോൺഗ്രസിന്റെ പുനരുജ്ജീവനം രാജ്യം കാത്തിരിക്കുകയാണെന്നും ജനങ്ങളുടെ അഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള കടമ പാർട്ടിക്കുണ്ടെന്നും പ്ലീനറിയിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലേക്ക് “കൈകൾ കോർക്കാം രാജ്യത്തെ ഒന്നിപ്പിക്കാം” എന്ന മുദ്രാവാക്യം ഉയർത്തി പിടിക്കാം എന്നോർമിപ്പിച്ചു കൊണ്ട് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനു സമാപനം.
ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ സമാനമനസ്ക്കരായ കക്ഷികൾക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറാണെന്ന പ്രഖ്യാപനത്തോടെയും, സാമ്പത്തിക അസമത്വം, സാമൂഹിക ധ്രുവീകരണം, രാഷ്ട്രീയ ഏകാധിപത്യം എന്നീ വെല്ലുവിളികൾക്കെതിരായ പോരാട്ടത്തിൽ കക്ഷികളുമായി സഹകരിക്കുമെന്നും, പാർലമെൻറിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രതിഷേധനീക്കങ്ങൾക്ക് തുടർന്നും മുൻകയ്യെടുക്കുമെന്നും, തുടർന്ന് പ്രതിപക്ഷ കക്ഷികളുമായി സഹകരിക്കുന്നതടക്കമുള്ള അഞ്ചിന റായ്പൂർ കർമ്മ പദ്ധതിയും കോൺഗ്രസ് അവതരിപ്പിച്ചു.