അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ ചിന്നക്കനാൽ സിങ്കുകണ്ടത്തെ രാപ്പകൽ സമരം രണ്ടാം ദിവസവും തുടരുന്നതിനിടയിൽ പൂപ്പാറ സ്വദേശികളെ അധിക്ഷേപിച്ചെന്ന പരാതിയിൽ അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയ വിവേകിനെതിരെ ഇടുക്കി എസ് പിക്ക് പരാതി ലഭിച്ചു.വിവേകിന്റെ പരാമർശം മനപ്പൂർവം ലഹളയുണ്ടാക്കാനും ഐക്യം നശിപ്പിക്കാനുമെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ കെ എസ് അരുണാണ് പരാതി നൽകിയത്.