ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയില്‍ നിന്നുള്ള 6/7 സീറ്റര്‍ എസ്യുവിയായ ഹ്യൂണ്ടായ് അല്‍കാസറിന് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്ത് കമ്പനി. വാഹനത്തിന് നിലവില്‍ 55,000 രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളും ലഭ്യമാണ്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ ഓഫറുകള്‍ ഈ ബാധകമാണ്. ഉപഭോക്താക്കള്‍ക്ക് അതിന്റെ പ്രീ-ഫേസ്ലിഫ്റ്റ് പതിപ്പില്‍ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ് എന്നിവയില്‍ നിന്ന് പ്രയോജനം നേടാം. നിലവിലെ ഉടന്‍ തന്നെ അപ്ഡേറ്റ് ചെയ്ത മോഡല്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും. വരാനിരിക്കുന്ന മോഡലിന് മുന്നോടിയായി നിലവിലെ സ്റ്റോക്ക് വിറ്റുതീക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഓഫര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ ഡിസ്കൗകണ്ട് ഓഫറുകള്‍ രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളെയും നഗരത്തെയും സ്റ്റോക്കിനെയും മറ്റും ആശ്രയിച്ചിരിക്കും എന്നത് ശ്രദ്ധിക്കേണ്ടതാണ്. പുതിയ 2024 ഹ്യുണ്ടായ് അല്‍കാസര്‍ ഫെയ്സ്ലിഫ്റ്റ് 1.5 എല്‍ ടര്‍ബോ പെട്രോള്‍, 1.5 എല്‍ ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പം യഥാക്രമം 160 ബിഎച്ച്പിയും 115 ബിഎച്ച്പിയും പവര്‍ നല്‍കും. രണ്ട് മോട്ടോറുകളും ബിഎസ് 6 സ്റ്റേജ് കക എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് പാലിക്കുന്നു. വാങ്ങുന്നവര്‍ക്ക് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ചോയ്സുകള്‍ ലഭിക്കും.