ഉത്സവ സീസണില്‍ സെഡാന്‍ കാറുകള്‍ക്ക് മികച്ച ഓഫറുമായി കമ്പനികള്‍. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ മികച്ച അഞ്ച് സെഡാന്‍ കാറുകള്‍ക്കാണ് ഈ വിലക്കുറവ്. ഹോണ്ട കാര്‍സ് ഇന്ത്യ അതിന്റെ ഹോട്ട് സെല്ലിംഗ് സെഡാനായ സിറ്റിക്ക് 75,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ മാസം ഏറ്റവും വലിയ വിലക്കിഴിവ് ലഭിക്കുന്ന സെഡാനാണ് സ്‌കോഡ സ്ലാവിയ. സ്‌കോഡ അതിന്റെ ശക്തമായ സ്ലാവിയയ്ക്ക് 1.5 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഫോക്സ്വാഗന്റെ പ്രീമിയം സെഡാന്‍വിര്‍ട്ടസ് ഈ മാസം ക്യാഷ് ഡിസ്‌കൗണ്ടുകളും 40,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും സഹിതം വാങ്ങാം. ഈ സെഡാന്റെ വില 11.48 ലക്ഷം രൂപ മുതല്‍ 19.29 ലക്ഷം രൂപ വരെയാണ്. പട്ടികയിലെ നാലാമത്തെ കാര്‍ മാരുതി സുസുക്കി സിയാസാണ്. 2023 ഒക്ടോബറില്‍ സിയാസ് 38,000 രൂപ വരെ കിഴിവ് നേടുന്നു. നിലവില്‍ 9.30 ലക്ഷം രൂപയില്‍ തുടങ്ങി 12.45 ലക്ഷം രൂപ വരെയാണ് സിയാസിന്റെ എക്‌സ്-ഷോറൂം വില. 25,000 രൂപ വരെ വിലക്കിഴിവുണ്ട് ഹ്യൂണ്ടായ് വെര്‍ണയ്ക്ക്. എന്നിരുന്നാലും, ആനുകൂല്യങ്ങളെക്കുറിച്ച് നിര്‍മ്മാതാവ് വിശദമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല. പക്ഷേ, ഇത് ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, ലോയല്‍റ്റി ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയുടെ രൂപത്തില്‍ വാഗ്ദാനം ചെയ്യും. ഈ ഓഫറുകള്‍ 2023 ഒക്ടോബര്‍ 31 വരെ സാധുതയുള്ളതാണ്.