ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം റിലീസിനെത്തുന്ന ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം പ്രഭാസ് നായകനായെത്തുന്ന ‘കല്‍ക്കി 2898 എഡി’ ആണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമാണ് കല്‍ക്കി 2898 എഡി. 600 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ട്. ഈയൊരു മുതല്‍മുടക്കിനെ പിന്നലാക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ മറ്റ് ഭാഷകളില്‍ നിന്നും നിലവില്‍ മറ്റ് ചിത്രങ്ങള്‍ ഒന്നും തന്നെയില്ല. 700 കോടി ബജറ്റില്‍ ഒരുങ്ങിയ പ്രഭാസ് നായകനായെത്തിയ ആദിപുരുഷ് തന്നെയാണ് ഇന്ത്യന്‍ സിനിമയില്‍ എക്കാലത്തെയും വലിയ മുതല്‍മുടക്ക് അവകാശപ്പെടുന്ന ചിത്രം. എപിക് സയന്‍സ് ഫിക്ഷന്‍ ഡിസ്‌ടോപ്പിയന്‍ ഗണത്തില്‍ പെടുന്ന കല്‍ക്കിയില്‍ പ്രഭാസിനൊപ്പം അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി തുടങ്ങി വലിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മലയാളത്തില്‍ നിന്ന് ദുല്‍ഖറും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. കല്‍ക്കിയുടെ തിരക്കഥയും നാഗ് അശ്വിന്‍ തന്നെയാണ് നിര്‍മിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വനി ദത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ ഏപ്രില്‍ 1 പുറത്തു വിടും.