മഴക്കാലമായതോടെ കുട്ടികളിലെ ജലദോഷം സ്ഥിരമായിട്ടുണ്ട്. കുട്ടികളില്‍ ഒട്ടുമിക്കവാറും വൈറസ് മൂലമാണു ജലദോഷം ഉണ്ടാകുക. ഇങ്ങനെയുള്ള ജലദോഷം പെട്ടെന്ന് മറ്റുള്ളവരിലേക്കു പടരുകയും ചെയ്യും. പ്രതിരോധശേഷി കുറവുള്ളവരില്‍ ഇതു പനിയും തൊണ്ടയില്‍ അണുബാധയുമായി താഴേക്ക് വ്യാപിച്ച്, ശ്വാസകോശത്തില്‍ അണുബാധ ട്രക്കിയോ ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിങ്ങനെ പല അസുഖങ്ങളായി മാറും. നല്ല പ്രതിരോധശേഷി ഉള്ളവരില്‍ ജലദോഷം തൊണ്ടവേദനയായി 23 ദിവസംകൊണ്ട് മാറുകയും ചെയ്യും. കുട്ടികള്‍ ക്ലാസ്‌റൂമുകളില്‍ ഒരുപാട് തിങ്ങി ഇരിക്കുകയാണെങ്കില്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ ഒരാളില്‍ നിന്നു മറ്റുള്ളവരിലേക്ക് ഡ്രോപ്ലെറ്റു വഴി അണുബാധ പകരും. ഇതു തടയുവാന്‍ തീരെ ഞെരുങ്ങി കുട്ടികളെ ഇതുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. വീട്ടില്‍ ഉറങ്ങുമ്പോഴും രണ്ടു പേരില്‍ കൂടുതല്‍ ഒരു കിടക്ക പങ്കിടാതിരിക്കാന്‍ ശ്രമിക്കുക. ക്രോസ് വെന്റിലേഷന്‍ വഴി നല്ല വായുസഞ്ചാരമുള്ള മുറിയാണെങ്കില്‍ അണുബാധ വരാന്‍ സാധ്യത കുറവാണ്. അണുബാധയും ഇടയ്ക്കിടെ ജലദോഷവും വരാതിരിക്കാന്‍ കുട്ടിയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കണം. ധാരാളം പോഷക സമ്പന്നമായ ആഹാരങ്ങള്‍ നല്‍കുക. വ്യായാമങ്ങളില്‍ ഏര്‍പ്പെടുക. ശുദ്ധവായു ശ്വസിക്കുക. തണുത്ത ശീതളപാനീയങ്ങള്‍, ഐസ്‌ക്രീം, തണുത്ത ചോക്ലേറ്റ് എന്നിവ ഉപേക്ഷിക്കണം. പച്ചക്കറികള്‍, ഫ്രഷായ പഴങ്ങള്‍, മുട്ട, ഇരുമ്പ്‌സത്ത് അടങ്ങിയ നെല്ലിക്ക പോലുള്ളവ ഗുണം ചെയ്യും. കുട്ടികള്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ തൂവാല പോലുള്ളവ ഉപയോഗിക്കാന്‍ ശീലിപ്പിക്കുക. കൈമുട്ടുകൊണ്ട് വായ് പൊത്തി ചുമയ്ക്കാനും തുമ്മാനും ശൂലിപ്പിക്കാം. വീട് ഇടയ്ക്കിടെ നനച്ചു തുടയ്ക്കുക. ഫാന്‍, ജനല്‍ കമ്പികള്‍ എന്നിവ പ്രത്യേകിച്ചും. വീടു തൂക്കുമ്പോഴും മാറാല അടിക്കുമ്പോഴും കുട്ടികളെ മാറ്റിനിര്‍ത്തുക. കാര്‍പെറ്റ് കഴിവതും ഒഴിവാക്കുക. കര്‍ട്ടന്‍, ചവിട്ടി, ബെഡ്ഷീറ്റ് എന്നിവ നിരന്തരം കഴുകി ഉപയോഗിക്കുക. പഞ്ഞി കൊണ്ടുള്ള മെത്തയും തലയണയും ഉപേക്ഷിക്കുക.