റഷ്യയ്ക്ക് ഐസ് ബ്രേക്കര്‍ കപ്പല്‍ നിര്‍മിക്കാനുള്ള കരാറിനരികെ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്. 4,000 കോടി രൂപയുടേതാകും കരാര്‍. റഷ്യന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ന്യൂക്ലിയര്‍ എനര്‍ജി കമ്പനിയായ റോസറ്റോമിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഈ കരാര്‍. കൊച്ചിന്‍ ഷിപ്പ്യാര്‍ഡും സ്വാന്‍ എനര്‍ജിയും സംയുക്തമായാണ് കരാറിനായി പരിശ്രമിക്കുന്നത്. കഴിഞ്ഞ മാസം ഷിപ്പ് യാര്‍ഡിന്റെയും സ്വാനിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മോസ്‌കോ സന്ദര്‍ശിച്ചിരുന്നു. ചര്‍ച്ചകള്‍ വിജയകരമായിരുന്നുവെന്നും എത്രയും പെട്ടെന്ന് കപ്പലുകളുടെ നിര്‍മാണം തുടരണമെന്നാണ് റഷ്യയുടെ ആവശ്യമെന്നും ഔദ്യോഗിക റിപ്പോര്‍ട്ടുണ്ട്. സാധാരണ സഞ്ചാരപഥത്തില്‍ മഞ്ഞ് തകര്‍ക്കാനും അതുവഴി യാത്ര സുഗമമാക്കാനുമാണ് ഐസ് ബ്രേക്കര്‍ കപ്പലുകള്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ 1,500 കോടി രൂപയുടെ കരാറാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് ലഭിച്ചത്. ഇന്ത്യന്‍ നേവിയുടെ കപ്പലുകളുടെ അറ്റകുറ്റപ്പണിക്കും ഡ്രൈഡോക്കിംഗിനുമായാണ് 1,000 കോടി രൂപയുടെ ഈ കരാര്‍. ഹാര്‍ബര്‍ ടഗ്ഗുകള്‍ നിര്‍മിക്കാന്‍ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പോര്‍ട്സ് 450 കോടി രൂപയുടെ കരാറും കപ്പല്‍നിര്‍മാണശാലയ്ക്ക് നല്കിയിരുന്നു.