പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുകൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കെഎസ്ആർടിസി ഓർഡിനറി ബസുകൾ ഇല്ലാത്ത സ്ഥലത്ത് സ്വകാര്യ ബസും പദ്ധതിയുടെ ഭാഗമാണെന്നും, സ്വകാര്യ ബസുടമകൾക്കും പ്രയോജനകരമാകുന്ന രീതിയിലുള്ള അന്തരീക്ഷം കൂടി ഈ സർക്കാർ ഒരുക്കുമെന്നും കേരളത്തിന്റെ പൊതു ഗതാഗത രംഗം ഏറ്റവും മികച്ചതാക്കണം എന്നുള്ളതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ മേഖലയിൽ എതെങ്കിലും തരത്തിലുള്ള നഷ്ട്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
സ്വകാര്യ ബസുകൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
