സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശി ഏഴ് വയസുകാരൻ മരിച്ചു. ഈ വർഷം നാലാമത്തെ ഷിഗെല്ല മരണമാണിത്. ജനുവരി മുതൽ 135 ആളുകൾക്കാണ് സംസ്ഥാനത്ത് ഇതുവരെ ഷിഗെല്ലെ സ്ഥിരീകരിച്ചത്. ഇതിൽ 68 കേസുകളും കോഴിക്കോട് ജില്ലയിലാണ്. നിലവിൽ മെഡിക്കൽ കോളേജില്‍ ചികിത്സയിലുള്ള ഒരു വയസുകാരന്‍റെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം
