വൈക്കം സത്യാഗ്രഹ ആഘോഷത്തിന്റെ പത്രപരസ്യത്തിൽ തന്റെ പേര് ഒഴിവാക്കിയതിൽ പി ആർ ഡിയെ വിമർശിച്ച് സി കെ ആശ എം എൽ എ. വീഴ്ച്ച ഉണ്ടായത് പി ആർ ഡി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നാണെന്നും പരിപാടിയിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ എം എൽ എ വെളിപ്പെടുത്തി.
അതോടൊപ്പം വൈക്കത്തെ സി പി ഐ എം എൽ എ യുടെ പേരൊഴിവാക്കി പരസ്യം നൽകിയ പി ആർ ഡിയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും പരാതി നൽകി വകുപ്പ് ആര് കൈകാര്യം ചെയ്യുകയാണെങ്കിലും തെറ്റ് തിരുത്തണമെന്നും സി പി ഐ ജില്ലാ സെക്രട്ടറി വി ബി ബിനുവും പറഞ്ഞു.