ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ടയുടെ ജനപ്രിയ മോഡലായ സിറ്റിയുടെ പുതുക്കിയ പതിപ്പ് ഇന്ത്യയില്‍ ഔദ്യോഗിക ലോഞ്ചിന് തയ്യാറായിക്കഴിഞ്ഞു. ഇതിനകം നിലവിലെ സിറ്റി മോഡലിന് 70,000 രൂപയിലധികം കിഴിവ് നല്‍കി വിറ്റു തീര്‍ക്കാനാണ് ഹോണ്ടയുടെ ശ്രമം. സെഡാന്റെ മാനുവല്‍, സിവിടി പതിപ്പുകളില്‍ ഹോണ്ട കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. സിറ്റിയുടെ മാനുവല്‍ വേരിയന്റുകളില്‍ പരമാവധി ആനുകൂല്യം ലഭ്യമാണ്. 30,000 രൂപ വരെ ക്യാഷ് കിഴിവ് അല്ലെങ്കില്‍ 32,493 രൂപയുടെ സൗജന്യ ആക്സസറികള്‍ ഹോണ്ട വാഗ്ദാനം ചെയ്യുന്നു . ഇവ കൂടാതെ, 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട് . 5,000 രൂപ മൂല്യമുള്ള ലോയല്‍റ്റി ബോണസ് , 8,000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവ് , 7,000 രൂപ മൂല്യമുള്ള ഹോണ്ട കാര്‍ എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയാണ് മറ്റ് ആനുകൂല്യങ്ങള്‍. സിറ്റിയുടെ സിവിടി വകഭേദങ്ങള്‍ക്ക് 20,000 രൂപയുടെ ക്യാഷ് കിഴിവുകള്‍ ഹോണ്ട വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് 21,643 രൂപയുടെ സൗജന്യ ആക്സസറികള്‍ തിരഞ്ഞെടുക്കാനും കഴിയും . ഈ വകഭേദങ്ങള്‍ കോര്‍പ്പറേറ്റ് കിഴിവുകളും മറ്റ് ലോയല്‍റ്റി ആനുകൂല്യങ്ങളും കൂടാതെ 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും വാഗ്ദാനം ചെയ്യുന്നു.