‘ഗോള്‍’ ഫെയിം രജിത്ത് സി ആര്‍, ഗായത്രി മയൂര, ജെയ്സ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന ‘സിക്കാഡ’ എന്ന സിനിമ ഓഗസ്റ്റ് 9 ന് പ്രദര്‍ശനത്തിനെത്തുന്നു. സര്‍വവൈവല്‍ ത്രില്ലര്‍ ശ്രേണിയില്‍ വരുന്ന ‘സിക്കാഡ’ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായാണ് എത്തുന്നത്. സിക്കാഡയുടെ രചനയും സംഗീത സംവിധാനവും നിര്‍വഹിക്കുന്നത് ശ്രീജിത്ത് ഇടവന തന്നെയാണ്. നാലുഭാഷകളിലും വ്യത്യസ്ത ഗാനങ്ങളുമായാണ് സിക്കാഡ എത്തുക എന്ന പ്രത്യേകതയുമുണ്ട്. തീര്‍ണ ഫിലിംസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, ഗോപകുമാര്‍ പി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നവീന്‍ രാജ് നിര്‍വഹിക്കുന്നു. എഡിറ്റിംഗ് ഷൈജിത്ത് കുമരന, ഗാനരചന വിവേക് മുഴക്കുന്ന്, കലാസംവിധാനം ഉണ്ണി എല്‍ദോ എന്നിവരാണ്.