വിട്ടുമാറാത്ത ക്ഷീണത്തിന് പിന്നിലെ പ്രധാന കാരണം ആവശ്യത്തിന് ഉറക്കം കിട്ടാത്തതാണ്. മുതിര്‍ന്ന ആളുകള്‍ ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം. ഇത്രയും സമയം തുടര്‍ച്ചയായി ഉറക്കം ലഭിക്കാത്തവര്‍ക്ക് ക്ഷീണമുണ്ടാകും. ഉറക്കക്കുറവ് മാത്രമല്ല മറ്റ് പല കാരണങ്ങള്‍ കൊണ്ടും വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടാറുണ്ട്. അതിലൊന്നാണ് വിളര്‍ച്ച. ശരീരത്തിന് വേണ്ട അളവില്‍ ചുവന്ന രക്തകോശങ്ങള്‍ ഇല്ലാതാകുന്നത് മൂലമാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ഇത് ക്ഷീണം കൂട്ടും. അയണ്‍, വൈറ്റമിന്‍ ബി12 എന്നിവ കുറയുന്നതാണ് വിളര്‍ച്ചയുടെ കാരണം. ഭക്ഷണക്രമം നിയന്ത്രിച്ചും സപ്ലിമെന്റുകള്‍ കഴിച്ചുമൊക്കെ വിളര്‍ച്ച മാറ്റാം. ശരീരം ആവശ്യമുള്ള ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാതിരിക്കുകയോ ഉല്‍പാദിപ്പിച്ച ഇന്‍സുലിനെ ശരിയായി ഉപയോഗിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ പ്രമേഹത്തിന് കാരണമാകും. ഇത് രക്തത്തില്‍ ഗ്ലൂക്കോസ് അമിതമായി കെട്ടിക്കിടക്കാന്‍ കാരണമാകും. ഗ്ലൂക്കോസിനെ ശരീരം ഊര്‍ജമാക്കി മാറ്റാത്തതുകൊണ്ട് ക്ഷീണം തോന്നിയേക്കാം. ഉറങ്ങുന്നതിനിടയില്‍ അല്‍പസമയം ശ്വാസം നിലച്ച് പോകുന്ന അവസ്ഥയാണിത്. ഉറക്കത്തിന്റെ നിലവാരം കുറയ്ക്കാനും ക്ഷീണമുണ്ടാകാനും ഇത് കാരണമാകും. ഉറക്കെയുള്ള കൂര്‍ക്കം വലിയും ശ്വാസംമുട്ടുന്നതു പോലെയുള്ള ശബ്ദവുമൊക്കെ സ്ലീപ് അപ്നിയ ലക്ഷണങ്ങളാണ്. തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കാത്ത അവസ്ഥ നമ്മുടെ ചയാപചയത്തെ മന്ദഗതിയിലാക്കും. ഇത് മൂലവും ക്ഷീണമുണ്ടാകും. തൈറോയ്ഡ് ഗ്രന്ഥി അമിതമായി ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്ന അവസ്ഥയും ക്ഷീണത്തിന് കാരണമാകും. അതുകൊണ്ട്, തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്തി ചികിത്സിക്കണം. ശരീരത്തിന് ക്ഷീണമുണ്ടാക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് മോശം ഭക്ഷണക്രമം. അനാരോഗ്യകരമായ കൊഴുപ്പ് ചേര്‍ന്ന ഭക്ഷണവും മധുരം കൂടിയതും സംസ്‌കരിച്ചതുമായ ഭക്ഷണവും ശരീരത്തിന് ക്ഷീണമുണ്ടാക്കും. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമൊക്കെ അടങ്ങിയ ന്തുലിതമായ ഭക്ഷണക്രമം ശീലിച്ച് ഈ പ്രശ്‌നം പരിഹരിക്കാം. നിര്‍ജലീകരണവും ക്ഷീണമുണ്ടാകാന്‍ ഒരു കാരണമാണ്.