കേരളത്തിലെ മാടപ്പുലയനും കര്‍ണ്ണാടകത്തിലെ മാരിപുലയനും ഒരേ വര്‍ഗ്ഗത്തിന്റെ പ്രതിനിധികള്‍ തന്നെയാണ്. പുലയന്‍ കൃഷി ചെയ്താല്‍ നാട് മുടിയുന്ന വിശ്വാസം നിലനില്‍ക്കെ നാലടി മണ്ണില്‍ സ്വസ്ഥമായി കൃഷി ചെയ്ത് കൃഷിക്കാരനാകാന്‍ കൊതിച്ച ചോമന്റെ കഥയാണ് ‘ചോമന്റെ തുഡി’. പ്രതികരണത്തിനും പ്രതിഷേധത്തിനുമായി ശിവരാമകാരന്ത് പുലയന്റെ കയ്യില്‍ കൊടുക്കുന്നത് അവന്റെ ജീവിതത്തോട് അലിഞ്ഞു ചേര്‍ന്ന തുടിയാണ്. കര്‍ണ്ണാടകത്തിലെ പ്രശ്‌നങ്ങള്‍ പല രൂപത്തില്‍ പല ഭാവത്തില്‍ ഭാരതത്തിലെ പല പ്രദേശങ്ങളിലും ഇന്നും നിലനില്‍ക്കുന്നു. ചോമന്റെ ദുഡിയുടെ പ്രസിദ്ധീകരണത്തിലൂടെ ഈ പ്രശ്‌നങ്ങള്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്റി. ഇതിന്റെ ചലച്ചിത്രാവിഷ്‌കാരം മനുഷ്യ മനസാക്ഷിയെ തട്ടിയുണര്‍ത്തുകയുണ്ടായി. വിവര്‍ത്തനം : പി എന്‍ മൂഡിത്തായ, ഗോപകുമാര്‍ വി. ഗ്രീന്‍ ബുക്‌സ്. വില 72 രൂപ.