ഡിസംബര്‍-ജനുവരി മാസങ്ങള്‍ മഞ്ഞ് കാലം കൂടിയാണ്. തണുപ്പ് കൂടുന്നത് ശരീരത്തിലെ വളരെ പെട്ടന്ന് കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ കൂട്ടുകയും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂട്ടും. മഞ്ഞുകാലത്ത് കൊളസ്ട്രോള്‍ നിയന്ത്രിച്ച് നിര്‍ത്തുന്നതിന് ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്താം. തണുപ്പ് കാലത്ത് സൂര്യപ്രകാശമേല്‍ക്കാനുള്ള സാധ്യത കുറവാണ്. ഇത് മൂലം ശരീരത്തില്‍ വൈറ്റമിന്‍ ഡി കുറയാനുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കാന്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആവശ്യമെങ്കില്‍ വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കാവുന്നതാണ്. കൊളസ്ട്രോള്‍ തോത് നിയന്ത്രിക്കാന്‍ ആവശ്യത്തിന് വൈറ്റമിന്‍ ഡി ശരീരത്തില്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിനും കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും ഉറക്ക പ്രധാന ഘടകമാണ്. രാത്രി ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രദ്ധിക്കണം. നിത്യവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. നിരന്തരമുള്ള സമ്മര്‍ദ്ദം കൊളസ്ട്രോള്‍ ഉയര്‍ത്താം. അതിനാല്‍ യോഗ, ധ്യാനം, ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുക എന്നിവ ശീലമാക്കാം. പഴങ്ങളും പച്ചക്കറികളുമ ഭക്ഷണക്രമത്തില്‍ നിന്നും ഒഴിവാക്കരുത്. സിട്രസ് പഴങ്ങള്‍, പച്ചിലകള്‍, കാബേജ്, ബ്രോക്കളി, കോളിഫ്ളവര്‍, കാരറ്റ്, ബീന്‍സ്, ഉരുളകിഴങ്ങ് എന്നിങ്ങനെ വൈറ്റമിനുകളും ധാതുക്കളും നിറഞ്ഞ പച്ചക്കറികളും ആപ്പിള്‍, പിയര്‍, മാതളനാരങ്ങ തുടങ്ങിയ പഴങ്ങളും കഴിക്കണം. ഓട്സ്, ക്വിനോവ, ബാര്‍ലി, ബ്രൗണ്‍ റൈസ് പോലുള്ള ഹോള്‍ ഗ്രെയ്നുകള്‍ ശീലമാക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. തണുപ്പ് കാലത്തെ മികച്ചൊരു പ്രഭാതഭക്ഷണമാണ് ഓട് മീല്‍.