മുത്തശ്ശിക്കഥയുടെ ബാഹ്യാവരണവും ചിത്രഭാഷയും ചിത്രങ്ങളും കൊണ്ടു രചിക്കപ്പെട്ട ഈ കൃതി തുറന്നിട്ടുതരുന്നത് ഒരു കാഫ്കയെസ്ക് ലോകത്തിലേക്കുള്ള വാതിലാണ്. ധാരാളം കഥകള്‍ പറയുന്നുണ്ട് ഈ കൃതി. കഥ പറയുന്ന മനുഷ്യര്‍ക്ക് മരണമില്ലെന്നു മാത്രമല്ല, ഭാവനയ്ക്ക് അസാദ്ധ്യമായ യാതൊന്നുമില്ലെന്നും ഈ നോവല്‍ ബോദ്ധ്യപ്പെടുത്തുന്നു. യാഥാര്‍ത്ഥ്യത്തിന്റെ പകര്‍പ്പല്ല, മറ്റൊരു പതിപ്പാണ് നല്ല എഴുത്ത്. വസ്തുലോകത്തില്‍ ഭാവന കലരുമ്പോഴുണ്ടാകുന്ന കാഴ്ചകളെ സൂക്ഷ്മമായി വിവരിക്കുകയാണ് ജയകൃഷ്ണന്. കാവ്യബിംബങ്ങള്‍കൊണ്ടു രചിക്കപ്പെട്ട ഈ നോവല്‍ തീര്‍ച്ചയായും മലയാളത്തില്‍ ഒരു പുതിയ വായനാനുഭവമാണ്. എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണന്റെ ആദ്യ നോവല്‍. ‘ചിത്രകഥയില്‍ അവന്റെ ഭൂതങ്ങള്‍’. മാതൃഭൂമി. വില 212 രൂപ.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan