ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി സിനിമകളിലും മിനി സ്‌ക്രീനിലും താരമായ ചിപ്പി. സെലിബ്രിറ്റികളുടെ പ്രിയ വാഹനമായ ഡിഫന്‍ഡര്‍ 110 എച്ച്എസ്ഇ മോഡലാണ് താരം സ്വന്തമാക്കിയത്. ഏകദേശം 1.40 കോടി രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില. ചിപ്പിയും ഭര്‍ത്താവും നിര്‍മാതാവുമായ രഞ്ജിത്തും മകളും ചേര്‍ന്നാണ് പുതിയ വാഹനം സ്വീകരിക്കാന്‍ എത്തിയത്. കേരളത്തിലെ ലാന്‍ഡ് റോവര്‍ വിതരണക്കാരായ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നാണ് പുതിയ വാഹനം. ടാസ്മാന്‍ ബ്ലൂ നിറത്തിലുള്ള ഡിഫന്‍ഡറാണ് ഇവര്‍ തിരഞ്ഞെടുത്തത്. രണ്ടു ലീറ്റര്‍ പെട്രോള്‍ മോഡലാണ് ഇവരുടെ ഏറ്റവും പുതിയ വാഹനം. 292 ബിഎച്ച്പി കരുത്തുണ്ട് വാഹനത്തിന്. വേഗം 100 കിലോമീറ്റര്‍ കടക്കാന്‍ 7.4 സെക്കന്‍ഡ് മാത്രം മതി. ഉയര്‍ന്ന വേഗം 191 കിലോമീറ്ററാണ്. ഇതു കൂടാതെ 3.0 ലീറ്റര്‍ പെട്രോള്‍, ഡീസല്‍, 5.0 ലീറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഡിഫന്‍ഡര്‍ 110 വിപണിയില്‍ എത്തുന്നുണ്ട്. 3.0 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ 296 ബിഎച്ച്പിയും പെട്രോള്‍ എന്‍ജിന്‍ 394 ബിഎച്ച്പി പവറും 5.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 518 ബിഎച്ച്പി പവറുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ വാഹനങ്ങളില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഡിഫന്‍ഡര്‍ 90, 110 എന്നീ വകഭേദങ്ങളില്‍ ഈ മോഡല്‍ എത്തുന്നുണ്ട്.