പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിലെ ഒരു ഗാനത്തിന്റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘ചിന്നഞ്ജിറു നിലവേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഇലങ്കോ കൃഷ്ണന്‍ ആണ്. സംഗീതം എ ആര്‍ റഹ്മാന്‍. ഹരിചരണ്‍ ആണ് പാടിയിരിക്കുന്നത്. വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലനും ഐശ്വര്യ റായ് അവതരിപ്പിക്കുന്ന നന്ദിനിക്കും ഇടയിലുള്ള കൗമാരകാലം മുതലുള്ള സവിശേഷബന്ധത്തെ ദൃശ്യവല്‍ക്കരിക്കുന്ന ഗാനമാണിത്. ഏപ്രില്‍ 28 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക. അഡ്വാന്‍സ് റിസര്‍വേഷന്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ചിത്രം 4ഡിഎക്‌സിലും റിലീസ് ചെയ്യും എന്നത് രണ്ടാം ഭാഗത്തിന്റെ മറ്റൊരു കൗതുകമാണ്. ചലിക്കുന്ന സീറ്റുകളും സ്‌ക്രീനില്‍ കാണുന്ന ദൃശ്യങ്ങള്‍ക്കനുസരിച്ച് കാറ്റ്, മഞ്ഞ്, സുഗന്ധം തുടങ്ങിയവയുടെയൊക്കെ നേരനുഭവങ്ങളും കാണിക്ക് പ്രദാനം ചെയ്യുന്നവയാണ് 4ഡിഎക്‌സ് തിയറ്ററുകള്‍. കേരളത്തില്‍ നിലവില്‍ തിരുവനന്തപുരത്തും എറണാകുളത്തും 4ഡിഎക്‌സ് തിയറ്ററുകള്‍ ഉണ്ട്.