rajya sabha pti

അതിർത്തി സംഘർഷ വിഷയങ്ങൾ ചർച്ച ചെയ്തില്ല. പാർലമെന്റിൽ ഇന്നും ബഹളം. പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടത് അംഗങ്ങളാണ് സഭ വിട്ട് ഇറങ്ങിപ്പോയത്.

ഇന്ത്യ – ചൈന അതിർത്തി സംഘർഷം വിഷയമാക്കി ഇത് അഞ്ചാം ദിവസമാണ് പാർലമെന്റിൽ ശക്തമായ ബഹളവും വാക്കേറ്റവും നടക്കുന്നത് . മനീഷ് തിവാരിയാണ് ഇന്ന് പ്രതിപക്ഷത്ത് നിന്ന് വിഷയം ഉന്നയിച്ച് രാജ്യസഭയിൽ നോട്ടീസ് നൽകിയത്. എന്നാൽ രാജ്യസഭാധ്യക്ഷൻ ഇത് ചട്ടപ്രകാരമല്ലെന്ന് പറഞ്ഞ് നോട്ടീസ് തള്ളി.

ഒരു ഘട്ടത്തിൽ പ്രതിപക്ഷ നേതാവായ മല്ലികാർജ്ജുൻ ഖാർഗെ തന്നെ സ്പീക്കറുടെ നടപടിയിൽ പ്രതിഷേധവുമായി രംഗത്ത് വന്നു. എന്നാൽ പദവിയുടെ അന്തസ് കളയരുതെന്നാവശ്യപ്പെട്ട് മല്ലികാർജ്ജുൻ ഖാർഗെ അദ്ദേഹം കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ വാർഗേയെ തടഞ്ഞു. കോൺഗ്രസ് കാലത്തെ അതിർത്തി സംഘർഷങ്ങളുന്നയിച്ച് ഗോയൽ പ്രതിപക്ഷ വാദം പ്രതിരോധിച്ചു.

2012 ൽ കേന്ദ്ര സഹമന്ത്രി ഇ അഹമ്മദ് ചൈനയുടെ കടന്ന് കയറ്റത്തെ കുറിച്ച് നടത്തിയ പ്രസ്താവന പീയുഷ് ഗോയൽ സഭയിൽ വായിച്ചു. തുടർന്ന് കോൺഗ്രസിന്റെ കാലത്ത് ചൈനയുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പീയൂഷ് ഗോയൽ പ്രസ്താവിച്ചു. തുടർന്ന് ഇരു പക്ഷവും വാക്കേറ്റമായി.

പിന്നീട് തങ്ങളുന്നയിച്ച വിഷയങ്ങൾ ചർച്ചയ്ക്ക് എടുത്തില്ല എന്നറിയിച്ച് പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി.
. തുടർച്ചയായി ഇങ്ങനെ സഭ തടസപ്പെടുത്തുന്നതിനെ രാജ്യസഭാ അധ്യക്ഷൻ വിമർശിച്ചു. ക്രിയാത്മകമായ ചർച്ചകൾ നടക്കേണ്ട സമയമാണ് നഷ്ടമാകുന്നതെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് പറഞ്ഞു.

സമാജ്‌വാദി പാർട്ടി അംഗങ്ങൾ വിഷയം ചർച്ചയ്ക്ക് എടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ സഭയിൽ നിന്ന് ഇറങ്ങിപ്പോയില്ല. ലോക്സഭയിലും ഈ വിഷയത്തിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്റെ അവതരണം സ്പീക്കർ നിരാകരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *