ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥർ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ ചട്ടം ലംഘിച്ച് അവാർഡ് തുക കൈപ്പറ്റരുതെന്നും, സർക്കാരിന്റെ അനുമതിയില്ലാതെ പല ഉദ്യോഗസ്ഥരും അവാർഡിന് നേരിട്ട് അപേക്ഷിക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ അവാർഡ് വാങ്ങിയാൽ ഗുരുതര ചട്ടലംഘനമായി കണക്കാക്കി അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു.
ശബരിമലയിലെ മികച്ച പ്രവർത്തനത്തിനു സ്വകാര്യ സ്ഥാപനത്തിൽ നിന്നു പത്തനംതിട്ട കലക്ടർ അവാർഡ് സ്വീകരിച്ചിരുന്നു. ഈ തുക പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുകയാണുണ്ടായത്. ഇതിനെതിരെ ഐപിഎസുകാർ പരാതി നൽകിയതിനെ തുടർന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം.