നവകേരള സദസിൽ കാണുന്നത് അപൂർവ ജനസഞ്ചയം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ് ബഹിഷ്കരിക്കാൻ ചിലർ ആഹ്വാനം ചെയ്തു എന്നാൽ അത് ആരും മുഖവിലക്കെടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് തെളിയിക്കുന്നതാണ് ഈ പതിനായിരങ്ങളുടെ സാന്നിധ്യമെന്നും അദ്ദേഹം പറഞ്ഞു.യൂണിഫോമിലുള്ള കുട്ടികളെ വഴിയരികിൽ കണ്ടെന്നും മനസ്സിൽ കള്ളമില്ലാത്ത കുഞ്ഞുങ്ങളെയാണ് കാണാനായതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്കൂൾ വിട്ടതിന് ശേഷവും കുട്ടികൾ കാത്തിരിക്കുകയാണ്. സ്കൂൾ സമയം കഴിഞ്ഞാണ് ഇവിടേക്ക് വരുന്നത്. നവകേരള സദസ്സിന്റെ ജന സ്വീകാര്യതയുടെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan