കുട്ടികള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാലറി ചാലഞ്ചിന് വിസമ്മതിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടനയുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികള്‍ എത്ര ഉയരത്തിലാണെന്ന് മനസിലാക്കാം . കോഴിക്കോട്ട് ബാലസംഘം സംസ്ഥാന സമ്മേളന സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ തോല്‍പ്പിക്കാന്‍ പാടില്ല എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു.പഠിച്ചാലും പഠിച്ചില്ലെങ്കിലും പാസായി പോവുകയാണ്. എല്ലാ കുട്ടികളും നിലവാരത്തോടെ പാസാവണം എന്നാണ് ഉദ്ദേശിച്ചത്. എന്നാല്‍ ആ നിലയിലേക്ക് കാര്യങ്ങള്‍ എത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.