വീണ വിജയനും, അവരുടെ കമ്പനിയായ എക്സാലോജിക്കിനുമെതിരെ നടക്കുന്ന വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . തനിക്കും തന്റെ മകൾക്ക് എതിരെയും നടത്തുന്ന ആരോപണങ്ങൾ എല്ലാം വ്യാജമാണ്. മകൾ വീണ ബിസിനസ് ആരംഭിച്ചത് ഭാര്യയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്നും. ഒരാരോപണവും തന്നെ ഏശില്ലെന്നും വ്യക്തമാക്കി. നിങ്ങളുടെ വ്യാജ ആരോപണങ്ങൾ ജനങ്ങൾ സ്വീകരിക്കുമോ എന്ന് നമുക്ക് നോക്കാമെന്ന് വെല്ലുവിളിക്കുകയും ചെയ്തു. കൊട്ടാരം പോലുള്ള വീട് എന്ന് ഇപ്പോൾ കേൾക്കുന്നില്ല. മുൻപ് ഭാര്യയെ കുറിച്ചായിരുന്നു, ഇപ്പോൾ മകൾക്കെതിരെ ആയി എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വീണക്കെതിരെ രജിസ്ട്രാർ ഓഫ് കമ്പനി നടത്തുന്ന അന്വേഷണത്തെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും തന്നെ പ്രതികരിച്ചില്ല.