പുതുവർഷ ദിനത്തിൽ ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളെ പറ്റി പഠിക്കാനുള്ള ‘എക്സ്പോസാറ്റ്’ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച ഐഎസ്ആർഒയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ബഹിരാകാശ പര്യവേഷണ രംഗത്ത് രാജ്യത്തിന്റെ യശസ്സുയർത്തുന്ന സുപ്രധാന ചുവടുവെപ്പാണിത്.
ഒരു വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റിത്തീർക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ഉദ്യമങ്ങൾക്ക് ഈ നേട്ടം വലിയ ഊർജ്ജം പകരും. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.