കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇന്ന് വൈകിട്ട് 6.50 ഓടെയാണ് പ്രധാനമന്ത്രി എത്തിച്ചേർന്നത്. തുടർന്ന് പ്രധാനമന്ത്രി നേവൽ ബേസ് എയർപോർട്ടിലേക്ക് യാത്രയായി.
കെ പി സി സി ജംഷ്ഷനിൽ നിന്ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ തുടങ്ങി ഗസ്റ്റ് ഹൗസിൽ എത്തും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. റോഡ് ഷോക്ക്ശേഷം പ്രധാനമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസിൽ തങ്ങും. ബുധനാഴ്ച രാവിലെ ഗുരൂവായൂർ എത്തി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് പന്ത്രണ്ട് മണിയോടെ കൊച്ചിയിൽ തിരിച്ചെത്തി മറ്റ് രണ്ട് പരിപാടികളിൽ കൂടി പങ്കെടുക്കും. പ്രധാനമന്ത്രി എത്തുന്നത് പ്രമാണിച്ച് കൊച്ചിയിലും തൃശ്ശൂരും വൻ സുരക്ഷാസന്നാഹങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.