നാല് വർഷ ബിരുദ കോഴ്സുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വലിയ പരിഷ്കാരങ്ങൾക്ക് തുടക്കമാവുന്നുവെന്നും. പരമ്പരാഗത കോഴ്സുകൾ ആധുനികവത്കരിച്ചു. അടുത്ത ഘട്ടത്തിൽ നിലവിലെ പോഗ്രാമുകൾ തന്നെ പുതുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് നൊബേൽ സമ്മാനജേതാക്കളുടെ ടീമിലും ഒരു മലയാളി ഉണ്ടാകും. പക്ഷേ ആ മികവ് കേരളത്തിൽ ഉണ്ടാകുന്നില്ല. നമ്മുടെ പ്രതിഭകൾ ഇവിടം വിടുമ്പോഴാണ് റിസൾട്ട് ഉണ്ടാക്കുന്നതെന്നും അതെന്ത് കൊണ്ടെന്ന് നമ്മൾ പരിശോധിക്കണം. തുടർച്ചയായ പഠനവും ടെസ്റ്റും എന്ന രീതി നമുക്ക് വേണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സർവകലാശാലനിയമങ്ങൾ അറുപഴഞ്ചനായെന്നും അവ ഇനിയും പഴയപടി തുടരാൻ ആവില്ല. അത് പുതിയ തലമുറയോടുള്ള അനീതിയാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.