ചേരനും ലാലും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘തമിള്‍ കുടിമകന്‍’. എസക്കി കാര്‍വര്‍ണനാണ് ചിത്രത്തിന്റെ സംവിധാനം. എസക്കി കാര്‍വര്‍ണനാണ് തിരക്കഥ എഴുതിയിരിക്കുന്നതും. ‘തമിള്‍ കുടിമകന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ജാതിരാഷ്ട്രീയമാണ് ‘തമിഴ് കുടിമകന്‍’ സിനിമ പറയുന്നത്. ശ്രീപ്രിയങ്ക, എസ് എ ചന്ദ്രശേഖര്‍, ദീപ്ഷിഖയ്‌ക്കൊപ്പം ചിത്രത്തില്‍ വേല രാമമൂര്‍ത്തിയും വേഷമിടുന്നു. രാജേഷ് യാദവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സാം സി എസിന്റെ സംഗീതത്തിലുള്ള ചിത്രത്തിന്റെ കല വീര സമറും നൃത്തം ദിനേശും ആക്ഷന്‍ ശക്തി ശരവണനും സൗണ്ട് ഡിസൈനര്‍ എ എസ് ലക്ഷ്മി നാരായണനും ഡിസൈനര്‍ ദിനേശ് അശോകുമാണ്. ‘ആനന്ദം വിളയാട് വീടെ’ന്ന ചിത്രമാണ് ഒടുവില്‍ ചേരന്റേതായി പ്രദര്‍ശനത്തിന് എത്തിയത്.