എഐ നിര്‍മ്മിത കവര്‍ ചിത്രത്തോടെ ഡിസി ബുക്ക്‌സ് പുറത്തിറക്കുന്ന പുസ്തകമാണ് ‘ചാറ്റ്ജിപിടിയും നിര്‍മ്മിതബുദ്ധിയും’. നിങ്ങളൊരു വിദ്യാര്‍ത്ഥിയോ, ഡവലപ്പറോ, ബിസിനസ് പ്രൊഫഷണലോ ആകട്ടെ, ചാറ്റ്ജിപിടിയുടെ ശക്തമായ സാങ്കേതികവിദ്യ മനസ്സിലാക്കാനും ഉപയോഗിക്കാനും ആവശ്യമായ അറിവും വൈദഗ്ധ്യവും ഈ പുസ്തകം നിങ്ങള്‍ക്ക് നല്‍കും. നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ്, മെഷീന്‍ ലേണിംഗ്, ന്യൂറല്‍ നെറ്റ്വര്‍ക്ക് സിസ്റ്റംസ് എന്നീ മേഖലകലെ പറ്റി ആദ്യമായി കേള്‍ക്കുന്ന, എന്നാല്‍ ചാറ്റ്ജിപിടി പോലെയുള്ള ഒരു ഏറ്റവും ജനകീയമായ സിസ്റ്റം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് അറിയാന്‍ ഉത്സുകരായ തുടക്കക്കാരെ ലക്ഷ്യമിട്ടുള്ളതാണ് ഈ പുസ്തകം. സാങ്കേതികവിദ്യയുടെ പ്രായോഗിക പ്രയോഗങ്ങളെക്കുറിച്ച് വായനക്കാര്‍ക്ക് മികച്ച ധാരണ നല്‍കിക്കൊണ്ട് വിവിധ സാഹചര്യങ്ങളില്‍ ചാറ്റ്ജിപിടി എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങളും പഠനങ്ങളും യഥാര്‍ത്ഥ ലോക ഉദാഹരണങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുന്നു. ട്രിഷാ ജോയിസ്. ഡിസി ബുക്‌സ്. വില 162 രൂപ.