തൃശ്ശൂരിൽ തേക്കിൻകാട് മൈതാനത്ത് കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് പൂര നഗരിയും പുരുഷാരവും. തൃശൂര്‍ പൂരത്തില്‍ ഏറ്റവും കീര്‍ത്തിക്കേട്ട ഇലഞ്ഞിത്തറ മേളം വൈകിട്ട് 4.30ഓടെയാണ് പൂര്‍ത്തിയായത്. രണ്ട് മണിക്കൂറാണ് ഇലഞ്ഞിത്തറ മേളം നീണ്ടുനിന്നത്. തുടർന്നു നടന്ന കാഴ്ച വിസ്മയമൊരുക്കി തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വര്‍ണാഭമായ കുടമാറ്റം നടന്നു. സ്പെഷല്‍ കുടകള്‍ പാറമേക്കാവും തിരുവമ്പാടിയും അവതരിപ്പിച്ചു. ആയിരത്തിയഞ്ഞൂറിലേറെ കുടകളാണ് ആനപ്പുറമേറിയത്. കുടമാറ്റം കാണുന്നതിനായി വടക്കുനാഥ ക്ഷേത്ര ഗോപുര നടയ്ക്ക് മുമ്പിലായും തൃശൂര്‍ റൗണ്ടിലും തേക്കിൻകാട് മൈതാനത്തുമായി ആയിരക്കണക്കിന് ആളുകളാണ് തിങ്ങിക്കൂടിയത്. കുടമാറ്റം കാണാൻ നിരവധി വിദേശികൾ ഇത്തവണയും തൃശ്ശൂരിലെത്തി. ഇവര്‍ക്കായി പ്രത്യേക പവലിയനും ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നു.