നമ്മുടെ വീട്ടുവളപ്പില്‍ ധാരാളം കണ്ടുവരുന്ന അലങ്കാര ചെടിയാണ് ചെമ്പരത്തി. പല രൂപത്തിലും ഭാവത്തിലും ഇവയുണ്ട്. കാണുന്ന പോലെ തന്നെ കളര്‍ഫുള്‍ ആണ് ചെമ്പരത്തിയുടെ ആരോഗ്യഗുണങ്ങളും. ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചു പിഴുഞ്ഞുണ്ടാക്കുന്ന താളി പതിവായി ഉപയോഗിക്കുന്നത് തലയിലെ താരന്‍ അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ ചെമ്പരത്തിപ്പൂവിന്റെ ഇതളുകള്‍ ഇട്ടു തിളപ്പിക്കുന്ന വെള്ളം ദഹന സംബന്ധമായ അസ്വസ്ഥതകള്‍ നീക്കാന്‍ സഹായിക്കും. കൂടാതെ ചര്‍മരോഗങ്ങള്‍ക്കും ഉരദാരോഗ്യത്തിനും ഇത് ബെസ്റ്റാണ്. ആന്തോസയാനിന്‍ എന്ന ആന്റി-ഓക്‌സിഡന്റിന്റെ സാന്നിധ്യമാണ് ചെമ്പരത്തിക്ക് കടുത്ത നിറം നല്‍കുന്നത്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാനും വിട്ടുമാറാത്ത പല രോഗങ്ങളെ ചെറുക്കാനും സഹായിക്കും. ഇവ ഫ്രീ-റാഡിക്കല്‍ മൂലം കോശങ്ങളിലുണ്ടാകുന്ന നാശത്തെ ചെറുക്കാന്‍ സഹായിക്കും. ഇതില്‍ അടങ്ങിയ വിറ്റാമിന്‍ ഡി ചര്‍മസംരക്ഷണത്തിന് ഗുണകരമാണ്. ഇത് ശരീരത്തിലെ കൊളാജന്‍ ഉത്പാദനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ഇവ ചര്‍മത്തിന്റെ വീക്കം കുറയ്ക്കാനും സഹായിക്കും. കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിന്റെ ആന്റി ഓക്സിഡന്റ് ഗുണം കൊഴുപ്പു നീക്കാന്‍ സഹായിക്കുന്നു.